ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം; ഹസൻ നസ്റല്ലയുടെ പിന്‍ഗാമിയാകുന്നത് മാധ്യമങ്ങളിലെ പരിചിത മുഖം
ഹിസ്ബുള്ളയുടെ പുതിയ തലവനായി നയിം ഖാസിമിനെ നിയമിച്ചു. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായാണ് നയിം ഖാസിം എത്തുന്നത്. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടത്. കഴിഞ്ഞ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.
വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത് നയിം ഖാസിം ആയിരുന്നു. ഹിസ്‌ബുള്ള വക്താവ് കൂടിയാണ് നയിം. നസ്റല്ലയുടെ മരണശേഷം പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചതും നയിം ആയിരുന്നു.
1982ൽ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 1992ൽ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്റര്‍ ചുമതലയും വഹിക്കുന്നുണ്ട്. മുന്‍ഗാമികളായ ഹസന്‍ നസ്റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്പോള്‍ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here