“വാട്ട്സൺ റെസ്റ്റോ” ബാറിൽ അഭിഭാഷകന് ക്രൂരമർദ്ദനം, മുഖത്തും കണ്ണിനും മാരക പരിക്ക്, ബൗൺസർമാർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കൊച്ചി പോലീസ്

കൊച്ചി: കുടുംബത്തോടൊപ്പം ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ ഹൈക്കോടതി അഭിഭാഷകന് ക്രൂരമർദ്ദനം. ബാറിലെ മാനേജരും 5 ബൗൺസർമാരും ചേർന്നാണ് അഡ്വ. മിധുദേവ് പ്രേമിനെ മർദ്ദിച്ച് അവശനാക്കിയത്. മാരകായുധങ്ങൾ ഉപയോഗിച്ച് മുഖത്തിനും കണ്ണിനും ഗുരുതരമായ പരിക്കേല്പിച്ച ആറ് പ്രതികൾക്കെതിരെ കൊച്ചി സെൻട്രൽ പോലീസ് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. മിധുദേവും ഭാര്യയും കൂടി കൊച്ചി വീക്ഷണം റോഡിലുള്ള ഹോട്ടൽ ഇൻ്റർനാഷണലിലെ “വാട്ട്സൺ റെസ്റ്റോ ” ബാറിൽ ഭക്ഷണം കഴിക്കാനെത്തിയതാണ്. അഭിഭാഷകൻ്റെ രണ്ട് സുഹൃത്തുക്കൾ അപ്പോൾ ബാറിലുണ്ടായിരുന്നു. ഇവരും ബാർ ജീവനക്കാരും തമ്മിലുണ്ടായ തർക്കം ശ്രദ്ധയിൽപ്പെട്ട മിധു തടയാൻ ശ്രമിച്ചപ്പോഴാണ് ബൗൺസർമാർ മർദ്ദിച്ചത്. അനസ് എന്ന ബൗൺസർ ഇടിക്കട്ട ഉപയോഗിച്ച് മിധുവിൻ്റെ മുഖത്ത് ഇടിക്കുകയായിരുന്നു. അഭിഭാഷകൻ്റെ മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതിൽ 5 സ്റ്റിച്ച് ഇടേണ്ടിവന്നു. കണ്ണിനും ഗുരുതര പരിക്കുണ്ട്.
ജീവഹാനി വരെ സംഭവിക്കാവുന്ന മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചിട്ടും നിസാര വകുപ്പുകൾ ചുമത്തിയാണ് ബാർ മാനേജർക്കും 5 ബൗൺസർമാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here