നാടകം കളിക്കരുതെന്ന് ബോബിയോട് ഹൈക്കോടതി!! വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകീയ നീക്കം നടത്തിയ ബോബി ചെമ്മണൂരിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ട. പുതിയ കഥകള്‍ മെനയാന്‍ ശ്രമിക്കുകയാണോ. വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും. പോലീസിനെ അയച്ച് അറസ്റ്റ് ചെയ്ത് ഇവിടെ എത്തിക്കാനും കഴിയുമെന്ന് ബോബിയുടെ അഭിഭാഷകരോട് കോടതി കടുത്ത ഭാഷയില്‍ വ്യക്തമാക്കി. 12 മണിക്ക് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിച്ചത് ശ്രദ്ധയിൽ പ്പെട്ടതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. പത്തേകാലിന് കോടതി സ്വമേധയാ വിഷയം പരിഗണിക്കാൻ തീരുമാനിച്ചത് അഭിഭാഷകർ അറിയിച്ചതോടെ രാവിലെ തിടുക്കത്തിൽ ജയിലിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു ബോബി.

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത് എന്നായിരുന്നു ഇന്നലെ വൈകിട്ട് മുതൽ ബോബി ഫാൻസിൻ്റെ പ്രചരണം. എന്നാൽ ശബരിമല മകരവിളക്ക് അടക്കമുള്ള വാർത്തകൾ ഉള്ളപ്പോൾ ഇറങ്ങിയാൽ വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് ഈ നീക്കം നടത്തിയത് എന്നാണ് വിവരം. സ്വീകരണം നൽകാൻ ജയിലിന് പുറത്ത് ഫാൻസിൻ്റെ നേതൃത്വത്തിൽ വൻ സംഘം തടിച്ചു കൂടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top