വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക ബെഞ്ച്; ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയുടെ നിര്‍ണായക നീക്കം

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിത ജഡ്ജിയും അഞ്ചംഗ ബെഞ്ചിൽ ഉണ്ടാകും. ബെഞ്ചിൽ ഏതൊക്കെ ജഡ്ജിമാർ ഉണ്ടാകും എന്നത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് തീരുമാനിക്കും. റിപ്പോർട്ട് പുറത്തു വിടരുതെന്ന തൻ്റെ ഹർജി തള്ളിയ ജസ്റ്റിസ് വിജി അരുണിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി തീരുമാനമറിയിച്ചത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പോർട്ട് പുറത്തുവിട്ടാൽ അത് വെളിപ്പെടുത്തൽ നടത്തിയവരുടെ ജീവന് ഭീഷണിയാവും എന്നായിരുന്നു സജിമോൻ്റെ വാദം. റിപ്പോർട്ട് പുറത്തുവിട്ടാൽ അത് വെളിപ്പെടുത്തൽ നടത്തിയവരുടെ ജീവന് ഭീഷണിയാവും എന്നായിരുന്നു സജിമോൻ്റെ വാദം. റിപ്പോർട്ട് സെപ്റ്റംബർ 9ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് നിർണായക തീരുമാനം.

കമ്മറ്റിയുടെ കണ്ടെത്തലകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ മാസം ഒൻപതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാ കമ്മിഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്. ഇനി മുതൽ ഈ പൊതുതാത്പര്യ ഹർജി ഉൾപ്പെടെ പുതിയ വിശാല ബെഞ്ചിൻ്റെ പരിഗണനയ്ക്കായിരിക്കും വരിക.

റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. അടുത്തിടെ എടുത്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും കോടതിയെ സര്‍ക്കാര്‍ അറിയിക്കും. റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നൽകുന്നതിൽ കഴിഞ്ഞ ദിവസം എജിയിൽ നിന്നും നിയമോപദേശം തേടിയിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ്‌ ഹേമ കമ്മറ്റി. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്.

2017ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപീകരണം. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട കമ്മറ്റി 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top