ദേവസ്വം ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; കുറി തൊടാന്‍ അയ്യപ്പന്‍മാരില്‍ നിന്ന് പണം ഈടാക്കുന്നത് ചൂഷണം
ശബരിമല തീര്‍ത്ഥാടനത്തിനത്തിന്റെ ഭാഗമായി എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ കുറി തൊടുന്നതിന് പത്തു രൂപ ഫീസ് ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ഹൈക്കോടതി. അയപ്പന്‍മാരെ ചൂഷണം ചെയ്യുന്നതാണ് തീരുമാനമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ക്ഷേത്രത്തിനകത്താണോ കുറിയിടാന്‍ പണം ഈടാക്കുന്നതെന്നും കോടതി ചോദിച്ചു.
അയ്യപ്പന്‍മാര്‍ ചൂഷണത്തിന് ഇരയാകാതിരിക്കാനാണ് ഈ ക്രമീകരണം കൊണ്ടുവന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കുറി തൊടാനുള്ള സൗകര്യം ഒരുക്കുന്നതിന് കരാര്‍ നല്‍കിയതിലൂടെ ബോര്‍ഡിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കില്‍ കരാറുകാര്‍ ഉണ്ടാക്കുന്നത് കോടികളാകും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഈ തീര്‍ത്ഥാടന കാലം മുതലാണ് കുറി തൊടാന്‍ പണം ഈടാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. എരുമേലിയിലെത്തുന്ന അയ്യപ്പന്‍മാര്‍ പേട്ടതുള്ളുന്നതും കുറി തൊടുന്നതും ആചാരത്തിന്റെ ഭാഗമാണ്. ഇതിനാണ് ആദ്യമായി ദേവസ്വം ബോര്‍ഡ് പണം ഈടാക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാലിടങ്ങളിലായാണ് കുറി തൊടാനുള്ള സൗകര്യം ഒരുക്കുക. ഇതില്‍ ഒരിടം മൂന്നുലക്ഷം രൂപക്കും മൂന്നിടങ്ങള്‍ ഏഴ് ലക്ഷം രൂപക്കും കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ സ്ഥലങ്ങളില്‍ നേരത്തേയും കുറി തൊടാന്‍ സൗകര്യംമുണ്ടായിരുന്നു. ഭക്തര്‍ കുറി തൊട്ട ശേഷം ഇഷ്മുള്ള തുക സംഭാവനയായും നല്‍കിയിരുന്നു. ഇതാണ് നിര്‍ബന്ധിത പണപ്പിരിവിലേക്ക് മാറ്റിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ അയ്യപ്പസേവാസമാജം ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here