മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതിയുടെ നിർദേശം

മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കണമെന്ന് ഹൈക്കോടതി. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണം നിർത്തിവെക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു.

ഇടുക്കി ജില്ലയിൽ പട്ടയം ഭൂമിയിൽ വീട് അല്ലാത്തയുള്ള മറ്റെല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും ഒന്നാം പിണറായി സർക്കാർ നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയതിന് ശേഷമാണ് ശാന്തൻപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സി.പി.എം ബഹുനില മന്ദിരങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.

48 വർഷകാലമായി പ്രവർത്തികുന്നതാണ് സി.പി.എംന്റെ പാർട്ടി ഓഫീസ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾമാത്രമാണ് നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് മറുപടി നൽകിയത്.






whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top