38 വോട്ടിന്റെ വിജയം ഹൈക്കോടതിയും അംഗീകരിച്ചു; ലീഗ് എംഎല്‍എക്കെതിരായ തിരഞ്ഞെടുപ്പ് ഹര്‍ജി തളളി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ നജീബ് കാന്തപുരത്തിന്റെ വിജയം അംഗീകരിച്ച് ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി തള്ളി. ജസ്റ്റിസ് സിഎസ് സുധയാണ് ഹര്‍ജി തള്ളിയത്.

സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെപി മുഹമ്മദ് മുസ്തഫയാണ് വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടായെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നായിരുന്നു ആരോപണം. ഇതില്‍ 300-ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതായിരുന്നു എന്നുമായിരുന്നു മുസ്തഫയുടെ വാദം. പ്രസൈഡിംഗ് ഓഫീസറുടെ ഒപ്പ് ഇല്ലാത്തതിനാലാണ് ഈ വോട്ടുകള്‍ എണ്ണാതിരുന്നത്. ഈ നടപടി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയത് വിവാദമായിരുന്നു. ഇതു പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. നജീബ് കാന്തപുരത്തിനും ലീഗിനും ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി വിധി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top