മരംമുറിക്കേസ് റദ്ദാക്കാതെ ഹൈക്കോടതി; പ്രതികളുടെ ഹർജി നിലനിൽക്കില്ല

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾ നൽകിയ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിലെ തുടർനടപടികളാണ് കോടതി അവസാനിപ്പിച്ചത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് സർക്കാർ ഉത്തരവിൻ്റെ മറവിൽ വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ അന്വേഷണം പൂർത്തിയായെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. അന്തിമറിപ്പോർട്ടും കുറ്റപത്രവും ഉടൻ കോടതിയിൽ നൽകുമെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ ഷാജി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ എഫ്ഐആർ. റദ്ദാക്കണമെന്ന പ്രതികളുടെ ടെ ഹർജി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി തുടർനടപടി അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top