ആനയും ആള്‍ക്കൂട്ടവും തമ്മില്‍ ആറ് മീറ്റര്‍ ദൂരം; ഇതിനിടയില്‍ തീവെട്ടിയും ചെണ്ടമേളവും പാടില്ല; തൃശൂര്‍ പൂരത്തിന് ആന എഴുന്നെഴള്ളിക്കാനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി
എറണാകുളം : തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. ആനയും ആള്‍ക്കൂട്ടവും തമ്മില്‍ 6 മീറ്റര്‍ ദൂരപരിധി നിര്‍ബന്ധമായും പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ദൂരപരിധിക്കിടയില്‍ തീവെട്ടി, ചെണ്ടമേളം തുടങ്ങിയ ഒന്നും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ആചാരങ്ങളുടെ ഭാഗമായി ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴിന്നെള്ളിക്കാം. കുടമാറ്റത്തിനും നിയന്ത്രണം ബാധകമല്ല. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവര്‍ ഉത്തരവിട്ടു.
എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന 18ന് നടത്തണം. ഫിറ്റ്‌നസ് ഉണ്ടായിട്ടും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് ഗൗരവമായി കാണണം. അതിനാല്‍ പരിശോധനയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പൂര സ്ഥലത്തുണ്ടാകണം. അതില്‍ ആരെല്ലാം വേണമെന്നത് വനം വകുപ്പിന് തീരുമാനിക്കാം. ഫിറ്റ്‌നെസ് പരിശോധനയടക്കമുള്ള നടപടികളില്‍ ഹൈക്കോടതി പ്രതിനിധികളായി സന്ദേശ് രാജ്, സുരേഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ പങ്കെടുക്കുമെന്നും കോടതി അറിയിച്ചു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം നടക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here