മൊബൈല്‍ ലൊക്കേഷന്‍ എന്‍ഐഎക്ക് നല്‍കണം; കര്‍ശന ഉപാധികളോടെ പോപ്പുലര്‍ ഫ്രണ്ട് പ്രതികള്‍ക്ക് ജാമ്യം

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷ്റഫ് മൗലവി, യഹിയ തങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്ക് ജാമ്യം നിഷേധിച്ചു.
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടെയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദം തളളിയാണ് കോടതി നടപടി.
ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻഐഎയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസൻ വധക്കേസും കേന്ദ്ര ഏജൻസി ഏറ്റെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here