കെടിയു വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

കേരള സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി പ്രഫ. കെ.ശിവപ്രസാദിന്റെ നിയമനം ശരിവച്ച് ഹൈക്കോടതി. നിയമനം സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കെ.ശിവപ്രസാദിന് പ്രത്യേക ദൂതന്‍ വഴി നോട്ടീസയച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാര്‍ പട്ടിക തള്ളിയാണ് ശിവപ്രസാദിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. കെടിയു വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ വിസി ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നല്‍കിയത്. കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി.ആര്‍.ഷാലിജ്, ഡോ.വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഗവര്‍ണര്‍ പരിഗണിച്ചില്ല.

മുന്‍ കെടിയു വൈസ് ചാന്‍സലര്‍ ഡോ.സിസാ തോമസിന് ഡിജിറ്റല്‍ സര്‍വകലാശാല വിസി ചുമതലയും ഗവര്‍ണര്‍ നല്‍കിയിരുന്നു. ഇരുവരും ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്തു. ഇടതു സംഘനകളുടേയും എസ്എഫ്‌ഐയുടേയും പ്രതിഷേധത്തിനിടെയാണ് ഇരുവരും ചുമലയേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top