ഫിഷറീസ് വിസി നിയമനം: ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്; ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ തുടര്‍ നടപടിയുണ്ടാകില്ല

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായി സേര്‍ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി നോട്ടീസ്. സേര്‍ച് കമ്മിറ്റി രൂപീകരണത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സര്‍വകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകും വരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് ഗവര്‍ണര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.

ഫിഷറീസ് ഉള്‍പ്പെടെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലക്ക് സേര്‍ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം സര്‍വകലാശാലകളിലാണ് സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിനെ നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തിയാണ് സേര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ചത്. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വകലാശാല പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഇല്ല. ഫിഷറീസ് സര്‍വകലാശാല വിസിക്കായുള്ള സേര്‍ച്ച് കമ്മറ്റിയില്‍ ജമ്മു കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രഫ. സഞ്ജീവ് ജെയ്ന്‍, കൊച്ചിന്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ.അബ്ദുല്‍ അസീസ്, ഐഎസിഎആര്‍ ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ഡോ. ജെ.കെ ജീന എന്നിവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top