അറസ്റ്റിന് ഉദ്ദേശ്യമുണ്ടോയെന്ന് വീണ വിജയൻ്റെ ഹർജി പരിഗണിക്കുമ്പോൾ കർണാടക ഹൈക്കോടതി; മാസപ്പടിക്കേസില്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി

ബംഗളൂര്: മാസപ്പടിക്കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക്ക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഉത്തരവ് വരും വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
എക്സാലോജിക്ക് സേവനമൊന്നും കൈപ്പറ്റാതെയാണ് 1.72 കോടി കൈപ്പറ്റിയതെന്ന് എസ്എഫ്ഐഒ കോടതിയില്‍ വ്യക്തമാക്കി. അറസ്റ്റിനു ഉദ്ദേശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തത്കാലം നോട്ടീസ് മാത്രമേ നല്‍കുന്നുള്ളുവെന്നാണ് എസ്എഫ്ഐഒ അറിയിച്ചത്. സിഎംആര്‍എല്ലിന്റെ ചില നടപടികള്‍ ദുരൂഹമാണെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു.
എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്സാലോജിക്കിന് കോടതി നിര്‍ദ്ദേശം നല്‍കി. റജിസ്ട്രാർ ഓഫ് കമ്പനിസിൻ്റെ അന്വേഷണം പ്രഖ്യാപിച്ച ശേഷം പിന്നാലെയാണ് എസ്എഫ്ഐഒ അന്വേഷണം വരുന്നത്. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് എക്സാലോജിക്ക് മുന്നോട്ട് വെച്ചത്. എന്നാല്‍ സമാന്തരമായ അന്വേഷണമല്ലെന്ന വാദമാണ് എസ്എഫ്ഐഒക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ അരവിന്ദ് കാമത്ത് ഉയര്‍ത്തിയത്.
“എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതോടെ ആര്‍ഒസി അന്വേഷണം സ്വാഭാവികമായും എസ്എഫ്ഐഒക്ക് കൈമാറപ്പെടും. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്എഫ്ഐഒ കൈമാറിയത്. ഈ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു അവകാശമുണ്ട്.”അരവിന്ദ് കാമത്ത് കോടതിയെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here