ഫ്ലക്സ് നിരോധനത്തിന് പുല്ലുവില; തലസ്ഥാന കാഴ്ചകൾ കാണാം

തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്യണം എന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം ജില്ലാ വഞ്ചിയൂർ കോടതിയ്ക്ക് മുന്നിൽ നീക്കം ചെയ്യപ്പെടാത്ത നിരവധി ബോർഡുകളാണ് ഉള്ളത്. അഭിഭാഷക സംഘടനകളുടെയും ഭരണ മുന്നണിയിലെ യുവജന സംഘടനകളുടെയും ഉൾപ്പടെ നിരവധി ബോർഡുകളും ഫ്ലക്സുകളും കൊടി തോരണങ്ങളുമാണ് കോടതി പരിസരത്തുള്ളത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഈ മാസം 21-നാണ് അഡീഷ്ഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐഎഎസ് അനധികൃതമായി സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടിതോരണങ്ങളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയത്.

ഇവ നീക്കം ചെയ്യാനുള്ള ചിലവ് കൂടാതെ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും 5000 രൂപ വീതം പിഴയീടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹൈക്കോടതി നിർദേശമായിട്ടും കോടതിൽ വളപ്പിൽപോലും പാലിക്കപ്പെടാത്ത ഈ നിർദേശം മറ്റു പൊതു ഇടങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top