യുട്യൂബില്‍ നിയമലംഘനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി ഉത്തരവ്; വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദേശം

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. യൂട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചത്.

വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ ഈടാക്കണം. നിയമലംഘനത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ശേഖരിക്കണം. ഇത്തരം വാഹനങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. 3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഈ മാസം 6 ന് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top