എസ്എഫ്ഐ നേതാവിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി; വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസിലെ മറ്റ് പ്രതികള്‍ കീഴടങ്ങണം

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്ഐ നേതാവിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നില്‍ ഈ മാസം 15 ന് ഇവര്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും കെട്ടിവെക്കണം.

ആറന്മുള എസ്എച്ച്ഒക്കെതിരെ വിദ്യാര്‍ഥിനി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ ആറന്മുള പോലീസ് ആദ്യം തയ്യാറായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്റ്റേഷനുള്ളിൽ പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ആശുപത്രിയിൽ ചികിത്സാ തേടിയ വിദ്യാർത്ഥിനിയുടെ പരാതിയിൽ മൂന്ന് ദിവസത്തിനുശേഷം കേസെടുത്ത പൊലീസ് വിദ്യാര്‍ഥിനിക്കെതിരെ എസ്എഫ്ഐയുടെ പരാതി കിട്ടിയ ഉടൻ തന്നെ കേസെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാതിപ്പേര്​ വിളിച്ച്​ ആക്ഷേപിച്ചെന്ന് പറഞ്ഞാണ് പൊലീസ്​ കേസെടുത്തത്​. ​

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top