ദിലീപിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി; ദൃശ്യം ചോർന്നതിൽ തീരുമാനം ഉടൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജിയിലെ വാദം മാറ്റിവയ്ക്കണം എന്നായിരുന്നു ദിലീപിൻ്റെ വാദം.

പ്രധാന കേസിലെ വിചാരണ വൈകുമെന്നും അത് പൂർത്തിയായ ശേഷം മാത്രമേ നടിയുടെ ഹർജി പരിഗണിക്കാവൂ എന്നും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി നടിയുടെ ഹർജിയിന്മേൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ മറ്റാർക്കും എതിർപ്പ് ഇല്ലല്ലോ എന്നും, ദിലീപിന് മാത്രമാണോ പരാതിയെന്നും ചോദിച്ച കോടതി നടിയുടെ ഹർജി വിധി പറയാൻ മാറ്റി.

കേസിൽ അന്വേഷണം ന്യായമാണെന്നും, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. മെമ്മറി കാർഡ് ചോർന്നതിൽ നിയമനടപടികൾക്ക് സഹായിക്കാൻ അമിക്കസ് ക്യുറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയോഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top