ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ പാടില്ല; എതിർക്കുമെന്ന് അഭിഭാഷക അസോസിയേഷൻ

കൊച്ചി: കളമശേരിയിലേക്ക് ഹൈക്കോടതി മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ അഭിഭാഷകർ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ്റെ ഇന്ന് ചേർന്ന ജനറൽ ബോഡി യോഗമാണ് എതിർപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കളമശ്ശേരിയിലെ എച്ച്എംടിയുടെ 25 ഏക്കർ സ്ഥലത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിച്ച് ഹൈക്കോടതി അവിടേക്ക് മാറ്റാനായിരുന്നു സർക്കാർ തീരുമാനം.
അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തതെന്നും യോഗം വിലയിരുത്തി. ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെടും. ഇക്കാര്യത്തിൽ തുടർനടപടികൾക്കും യോഗം തീരുമാനിച്ചു.
കളമശ്ശേരിയിലേക്കു കോടതി മാറുമ്പോൾ അഭിഭാഷകർക്ക് എന്തെല്ലാം സൗകര്യങ്ങൾ വേണമെന്ന് ആരാഞ്ഞ് രജിസ്ട്രാർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് യോഗം വിളിച്ചുചേർത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here