പ്രതിഷേധത്തിന് ഫീസ്: കേരള സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രകടനങ്ങൾ നടത്തുന്നതിന് ഫീസ് ഏർപ്പെടുത്തിയ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രകടനങ്ങൾ നടത്തുന്നവർ 2000 രൂപ മുതൽ 10000 രൂപവരെ പോലീസ് സ്റ്റേഷനിൽ ഫീസടയ്ക്കണം എന്ന കേരള സർക്കാർ ഉത്തരവിനെതിരെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍റൈറ്റ്‌സ് (എപിസിആര്‍) കേരള ഘടകമാണ് കോടതിയിൽ ഹർജി നൽകിയത്.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലീകാവകാശമാണ്. സര്‍ക്കാറിന് വരുമാനത്തിനായി മൗലിക അവകാശങ്ങള്‍ക്ക് മേല്‍ ഫീസ് ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതിയായിരുന്ന പ്രതിഷേധ രീതിക്ക് ഉയർന്ന ഫീസ് ചുമത്തുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണെന്നും എപിസിആര്‍ കേരള ഘടകത്തിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് സിഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

പ്രകടനത്തിനും പ്രതിഷേധത്തിനും ഫീസ് ചുമത്തിയ സർക്കാരിന്‍റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും നേരത്തേ പ്രതിഷേധം ഉയർന്നിരുന്നു. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീംകോടതിവരെ കേസ് നടത്തിയ സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കുന്നത് എന്നും വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top