ഉന്നതാധികാര സമിതി അറിയാതെ ശബരിമലയില്‍ ഒരു നിര്‍മ്മാണവും വേണ്ട; പുതിയ ഭസ്മക്കുളത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ശബരിമലയില്‍ പുതിയ ഭസ്‌കുളം നിര്‍മ്മിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ടാഴ്ചത്തേക്കാണ് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ച നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞത്. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ലക്ഷകണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ച് നിര്‍മ്മാണം നടത്തുന്നത് ശരിയല്ല. പൊലീസ്, സ്‌പെഷ്യല്‍ കമ്മീഷണര്‍, ശബരിമല ഉന്നതാധികാര സമിതി എന്നിവരുമായി കൂടിയാലോചന വേണമെന്നും ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്. ഭസ്മക്കുളം മാറ്റി നിര്‍മ്മിക്കുന്ന വിവരം സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി്. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബോര്‍ഡ് സാവകാശവും തേടി. തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.

മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപമാണ് പുതിയ ഭസ്മകുളം നിര്‍മ്മിക്കുന്നത്. ഇതിന്റെ തറക്കല്ലിടലും നടന്നിരുന്നു. നിലവിലെ ഭസ്മകുളത്തിന്റെ പരിശുദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ തുടര്‍ന്നാണ് മാറ്റി സ്ഥാപിക്കുന്നതെന്നാണ് ബോര്‍ഡ് അറിയിച്ചത്. ഐസിഎല്‍ ഫിന്‍ കോര്‍പ്പാണ് ഭസ്മകുളം നിര്‍മ്മാണത്തിന്റെ ചിലവ് വഹിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top