മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ബിജെപി നേതാവിന്‍റെ തടവുശിക്ഷയ്ക്ക് സ്റ്റേ; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച കേസില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയും നടനുമായ എസ്.വി.ശേഖറിന് വിധിച്ച ഒരു മാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി.

2018ല്‍ അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തട്ടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശേഖറിന്റെ സുഹൃത്ത് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ പോസ്റ്റ്‌ മൂന്ന് തംപ്സ് അപ് ഇമോജികളും നാല് ഇന്ത്യന്‍ പതാക ഇമോജികളും വെച്ച് ശേഖര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ തമിഴ്നാട് ജേണലിസ്റ്റ് പ്രൊട്ടക്ഷന്‍ വെല്‍ഫെയര്‍ അസോസീയേഷന്‍ പരാതി നല്‍കി. കേസില്‍ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷാവിധിക്കെതിരെ ശേഖര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. ഹര്‍ജിയില്‍ പോലീസിന്‍റെ ഭാഗം കേള്‍ക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവെച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top