മുഖ്യമന്ത്രിയുടെ മകള്‍ക്ക് താല്‍ക്കാലിക ആശ്വാസം; മാസപ്പടിക്കേസില്‍ രണ്ട് മാസത്തേക്ക് തുടര്‍ നടപടി വിലക്കി ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ എസ്എഫ്‌ഐഒ കേസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ള നടപടി വേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഉകത്തരവിട്ടത്.
എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ നടപടികള്‍ തുങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഒന്നാം പ്രതിയായ കേസില്‍ 11-ാം പ്രതിയാണ് വീണ. ഹൈക്കോടതി ഉത്തരവ് വീണ അടക്കമുളഅള പ്രതികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here