വാഹനാപകടത്തെ തുടർന്ന് കോമയിലായ ഒൻപത് വയസുകാരിക്ക് താങ്ങായി ഹൈക്കോടതി; ഇടപെട്ടത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കഴിഞ്ഞ ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതു വയസ്സുകാരിയായ ദൃഷാനയ്‌ക്ക് വേണ്ടി ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. വിഷയത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി .

ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2024 ഫെബ്രുവരി 17ന് രാത്രി വടകര ചോറാട് അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും കാർ ഇടിച്ചിടുകയായിരുന്നു. ബേബി സംഭവസ്ഥലത്ത് മരിച്ചു.

കണ്ണൂർ മേലെചൊവ്വയിലെ സുധീർ-സ്മിത ദമ്പതികളുടെ മകളായ ദൃഷാന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തലയ്ക്ക് ഗുരുതര പരുക്ക് പറ്റിയതോടെയാണ് ബോധം നഷ്ടമായത്. ഈ അവസ്ഥ മൂലം കുട്ടിയുടെ ചികിത്സയ്‌ക്കായി വലിയ തുക ചെലവായിട്ടുണ്ട്. ദൃഷാനയുടെ ദുരവസ്ഥ മാധ്യമങ്ങളിൽ പുറത്തുവരുന്നതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആക്ടിങ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കോഴിക്കോട് ജില്ല ലീഗൽ സർവീസസ് അതോറിറ്റി, വിക്ടിം റൈറ്റ്സ് സെന്റർ എന്നിവയുടെ റിപ്പോർട്ടുകളും അദ്ദേഹം തേടിയിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇൻഷുറൻസ് തുക കിട്ടണമെങ്കിൽ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top