അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി; നിർദേശം അഭിഭാഷകന് തലയ്ക്ക് അടിയേറ്റ സാഹചര്യത്തിൽ

കൊച്ചി: തൊഴിലിടമെന്ന നിലയിൽ അഭിഭാഷകർക്ക് കോടതി പരിസരങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നെടുമങ്ങാട് കഴിഞ്ഞ ദിവസം അഭിഭാഷകനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.

സമീപകാലത്ത് കോടതി പരിസരങ്ങളിൽ അഭിഭാഷകർ അതിക്രമങ്ങൾക്ക് ഇരയാകുന്നു. അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ.

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനെയാണ് സാക്ഷി പറയാനെത്തിയ ആള്‍ കോടതി വളപ്പില്‍ വച്ച് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത് കോടതി അഭിഭാഷകനായ അഡ്വ: മീനാങ്കല്‍ പ്രകാശിനാണ് മര്‍ദിനമേറ്റത്. സംഭവത്തില്‍ മാണിക്കല്‍ തൊഴുത്തിന്‍കര വീട്ടില്‍ ഷാജിയെയും കൂടെയുണ്ടായിരുന്ന ഒരാളെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായി സെക്ഷന്‍ 307 പ്രകാരം വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top