വണ്ടിപ്പെരിയാർ കേസിലെ പ്രതിക്കെതിരെ അപൂർവ്വ നടപടിയുമായി ഹൈക്കോടതി

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിചാരണ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ കീഴ്ക്കോടതിയിൽ ഹാജരാകാനും ജാമ്യം ബോണ്ട് നല്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
10 ദിവസത്തിനകം ഹാജരാകാനാണ് നിർദേശം. ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ പി.ബി.സുരേഷ്‌കുമാറും, ബിൻ സെബാസ്റ്റ്യനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹാജരായാൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകാനും കോടതി ഉത്തരവിട്ടു. കോടതി അനുമതി കൂടാതെ കേരളം വിടരുത്. പ്രതിയെ വെറുതെ വിട്ട കട്ടപ്പന പോക്സൊ കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചു കോടതി നേരത്തെ പുറപ്പെടുവിച്ച നിർദേശം പാലിച്ചില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതി രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here