വെറ്ററിനറി വിസിയെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു; കോടതി തള്ളിയത് ഗവർണറുടെ അധികാരപരിധി ചോദ്യം ചെയ്ത ഹര്‍ജി; സര്‍ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: വയനാട് വെറ്ററിനറി കോളജിലെ ജെ.എസ്.സിദ്ധാർത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഗവർണറുടെ നടപടി ചോദ്യംചെയ്ത് വിസി ഹൈക്കോടതിയിൽ നല്‍കിയ ഹർജിയാണ് വാദത്തിനുശേഷം ഹൈക്കോടതി തള്ളിയത്.
വിസിയെ സസ്പെൻഡ് ചെയ്യാന്‍ ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി. വിസിയുടെ ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വേണ്ടത്ര ആത്മാര്‍ത്ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയായിരുന്ന ഡോ. എം.ആർ.ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ വിസിയുടെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി.ശശീന്ദ്രനു നൽകി ചാൻസലർ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വൈസ് ചാൻസലർ ആയി നിയമിതനായ ഡോ. പി.സി.ശശീന്ദ്രനും ഗവർണർക്ക് രാജി നൽകി.
സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന വിദ്യാര്‍ത്ഥികളെ വിസി തിരിച്ചെടുത്തത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസ് രാജി ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷമാണ് സർവകലാശാലയുടെ മണ്ണുത്തി ക്യാംപസിൽ പ്രഫസറായ ഡോ. കെ.എസ്.അനിലിന് വിസിയുടെ ചുമതല നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here