ഭരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിന്; ഇത് മാത്രമാണോ ഏക സമരമാര്‍ഗം; വയനാട് ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേന്ദ്രസര്‍ക്കാരിനെതിരെ വയനാട് ജില്ലയില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീ പാര്‍ട്ടികളുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പെട്ടെന്ന് പ്രഖ്യാപിച്ച് നടത്തിയ ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മുന്നണികള്‍ വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയത്.

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു എന്ന് വ്യക്തമാക്കണം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത് ശരിയായ നടപടിയല്ല. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്.

കേന്ദ്രസര്‍ക്കാര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അടിയന്തരസഹായമായി 153 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനം നല്‍കിയ കണക്കുകള്‍ പരിശോധിക്കുകയുമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. ദുരന്തത്തില്‍ എന്ത് സഹായം കേന്ദ്രം നല്‍കും എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനാണ് ഇതുവരെ അനുവദിച്ച സഹായത്തിന്റെ കണക്കുകള്‍ മാത്രം നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top