ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിക്കാർ ആവശ്യപ്പെട്ട രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കും. സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുള്ള രേഖകളാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ അഭിഭാഷകന് നൽകുന്നത്.
അന്വേഷണത്തില്‍ പിഴവുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് വന്ദന ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എന്നാൽ, അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
2023 മെയ് 10 ന് വൈദ്യപരിശോധനക്കിടെ പ്രകോപിതനായ പ്രതി സന്ദീപ് വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ സർക്കാർ സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here