ആനത്താരകൾ വനംവകുപ്പ് നിരീക്ഷിക്കണം; മൃഗങ്ങളുടെ വരവും പോക്കും നോക്കണം; മരണം ഉണ്ടായാൽ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടിവരും

വന്യജീവി ആക്രമണം തടയാൻ പത്തിന പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കാട്ടാന ആക്രമണത്തിൽ തുടർച്ചയായി മരണമുണ്ടായി പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേർന്ന് 10 മിഷനുകൾ എന്ന പേരിൽ പരിപാടികൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം വന്യമൃഗങ്ങളുടെ വരവും പോക്കും നിരീക്ഷിക്കുകയാണ് പ്രധാന പരിപാടി. ആനത്താരകൾ പ്രത്യേകമായി നിരീക്ഷിക്കാനുള്ള നിർദേശം വനംവകുപ്പിന് നൽകി. വന്യമൃഗങ്ങളുടെ സ്വഭാവം മാറുന്നത് പഠിക്കാൻ വിദഗ്‌ധ സമിതിയെ ഏർപ്പെടുത്തും. ഇങ്ങനെയെല്ലാം ഉദ്യോഗസ്ഥർക്ക് കൂടി ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്ന വിധത്തിലാണ് പുതിയ പദ്ധതി.

Also Read: കാട്ടാനയെ വിരൽചൂണ്ടി വിറപ്പിച്ച പോലീസ് ആക്ഷൻ വൈറലാകുമ്പോൾ, അതേ വീഡിയോ ഡിലീറ്റുചെയ്ത് പോലീസ് ഫെയ്സ്ബുക്ക് സംഘം; വിചിത്രനീക്കം

മൃഗങ്ങൾക്ക് വനത്തിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കും. അവയുടെ സ്വഭാവമാറ്റങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കും. വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കും. കുരങ്ങ് ശല്യം വർധിക്കുന്ന സാഹചര്യത്തിൽ നിയമാനുസൃതമായി നിയന്ത്രിക്കാൻ മാർഗരേഖ നൽകും. കാട്ടുപന്നി ശല്യം വ്യാപകമായ സ്ഥലങ്ങളിൽ പഞ്ചായത്തുകൾക്ക് സഹായം നൽകും. പാമ്പ് കടി മരണം ഇല്ലാതാക്കുവാൻ ആൻ്റിവെനം ഉത്പാദനവും വിതരണവും ഊർജിതമാക്കും. വനമേഖലയിലെ റോഡുകൾക്ക് ഇരുവശവുമുള്ള അടിക്കാടുകൾ നീക്കം ചെയ്യും. പ്രവർത്തന രഹിതമായ എസ്റ്റേറ്റുകൾക്ക് വനം വകുപ്പ് നോട്ടീസ് നൽകും.

Also Read: തൊടുപുഴയിലും പുലി ഇറങ്ങി; രണ്ടാഴ്ച ഭീതി പടർത്തിയ അജ്ഞാതജീവി പുള്ളിപ്പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്; ഉടൻ കൂട് സ്ഥാപിക്കും, നാട്ടുകാർ ജാഗ്രത പാലിക്കണം

വന്യജീവി ആക്രമണങ്ങളിൽ സമയ ബന്ധിത ഇടപെടൽ ഉണ്ടാകും. ഇതിൻ്റെ ഭാഗമായി പ്രൈമറി റെസ്പോൺസ് ടീമുകളെ സജ്ജമാക്കും. 28 റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങൾ നൽകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർ നടപടിയെടുക്കും. ജോയിൻ്റ് സർവൈലൻസ് ടീം രൂപീകരിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ഈ സംഘം രൂപീകരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്ക് സേഫ്റ്റി കിറ്റ് നൽകും. ഹോട്ട്സ്പോട്ടുകളിൽ പബ്ലിക് റെസ്പോൺസ് ടീമുകൾ രൂപീകരിക്കാനും യോ ഗത്തിൽ തീരുമാനമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top