സർക്കാർ അഭിഭാഷകൻ പ്രതിക്ക് വേണ്ടി ഹാജരായി; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ലോകയുക്തയിലെ സീനിയർ ഗവണ്മെന്റ് പ്ലീഡർ സർക്കാർ എതിർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് ചോദ്യം ചെയ്ത് ഹൈക്കോടതി. വിരമിച്ച ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.
കെ.എം.എബ്രഹാമിനു വേണ്ടി ലോകയുക്തയിലെ ഇപ്പോഴത്തെ സീനിയർ ഗവണ്മെന്റ് പ്ലീഡർ , എസ്.ചന്ദ്രശേഖരൻ നായരാണ് ഹാജരായത്. ലോകായുക്തയിലെ പ്ലീഡർ സർക്കാരിനെതിരെ ഹാജരായത് എങ്ങനെയെന്ന് ഹൈകോടതിയിലെ വിജിലൻസ് സ്പെഷ്യൽ സീനിയർ പ്രോസീക്യൂട്ടറോടാണ് ജസ്റ്റിസ് കെ.ബാബു ചോദിച്ചത്. ചന്ദ്രശേഖരൻ നായർ പ്രതിക്ക് വേണ്ടി ഹാജരായത് തെറ്റായിപ്പോയെന്ന് വിജിലൻസ് സ്പെഷ്യൽ സീനിയർ പ്ലീഡർ രാജേഷ് കോടതിയിൽ സമ്മതിച്ചു.
വാദി ഭാഗം വാദം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ആരോപണവിധേയനായ കെ.എം.എബ്രഹാമിന്റെ വാദം നീട്ടികൊണ്ട് പോകുന്നതിലും ജസ്റ്റിസ് കെ ബാബു രൂക്ഷമായി വിമർശനം ഉന്നയിച്ചു. ഡിസംബർ 4ന് കേസിൽ അന്തിമ വാദം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here