ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് അനുമതിയില്ല; പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഡോ. വന്ദന ദാസ്‌ കൊലക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി കോടതി തള്ളി. പോലീസുകാരുടെ ഭാഗത്ത് നിന്ന് ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ലെന്നും അപൂർവ സാഹചര്യം കേസിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി. അതിനാലാണ് അന്വേഷണം സിബിഐക്ക് വിടേണ്ടെന്ന് കോടതി പറഞ്ഞത്.

കേസിലെ പ്രതി സന്ദീപ് മാത്രമാണ്. മറ്റാർക്കും പങ്കുള്ളതായി തെളിവില്ല. പ്രതിയെ ആശുപത്രിയിൽ എത്തിച്ച പോലീസുകാരുടെ ഭാഗത്ത് നിന്ന് ബോധപൂർവമുള്ള വീഴ്ച സംഭവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിൽ 89-ാ൦ ദിവസം കുറ്റപത്രം സമർപ്പിച്ചു. അന്വേഷണം തൃപ്തികരമാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു. അതേസമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ചാണ് വന്ദനയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടയില്‍ വന്ദന കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു. ചികിത്സയ്ക്കായി പോലീസുകാർ ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടർ വന്ദനയെ കുത്തിക്കൊന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top