‘നേര്’ റിലീസ് തടഞ്ഞില്ല; മോഹൻലാലിനും ജീത്തു ജോസഫിനും നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

കോടതിയുടെ പശ്ചാത്തലത്തില്‍ താന്‍ എഴുതിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമയാണ് ‘നേര്’ എന്നായിരുന്നു ദീപക് ഉണ്ണിയുടെ ആരോപണം. എറണാകുളത്ത് മാരിയറ്റ് ഹോട്ടലില്‍വച്ച് ജീത്തു ജോസഫും ശാന്തി മായാദേവിയും ഒരുമിച്ചുള്ളപ്പോഴാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായെന്നും സിനിമ ചെയ്യാമെന്നും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് തിരക്കഥ ജീത്തു ജോസഫിന് നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും ഹര്‍ജിയില്‍ പറയുന്നു. നേരിന്റെ സഹ തിരക്കഥാകൃത്താണ് ശാന്തി മായാദേവി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനെയും, ആന്റണി പെരുമ്പാവൂരിനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. പ്രിയാമണി, അനശ്വര രാജന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജീത്തു ജോസഫ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ നാലാമത്തെ സിനിമയാണ് നേര്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top