ലഹരിക്കേസിൽ ജാമ്യത്തിന് മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്; പരിശോധനാഫലം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് സി.എസ്.ഡയസ്
January 16, 2024 2:20 PM
കൊച്ചി: ലഹരിക്കേസിൽ അന്വേഷണ നടപടികൾ അനന്തമായി വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇത് തുടർന്നാൽ പ്രതികൾക്ക് ഇടക്കാല ജാമ്യം നൽകാൻ മടിക്കില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് മുന്നറിയിപ്പ് നൽകി. പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ പരിശോധനാ ഫലം വൈകുന്നത് കാരണം ജാമ്യത്തിന് അർഹതയുള്ളവർക്കും അത് നൽകാൻ കഴിയാതെ വരും. ഇത് അനുവദിക്കാനാകില്ലെന്ന് ലഹരിക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ഓർമിപ്പിച്ചു. പരിശോധന ലാബുകളുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശം നടപ്പായിട്ടില്ല. സാമ്പത്തിക പരാധീനതയെന്ന വാദമുയർത്തി ഇക്കാര്യത്തിൽ ന്യായം പറയരുതെന്നും ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here