ഇഷ്ടക്കാരെ സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; പി.എസ്.സി വഴി നിയമിതരായവര്‍ക്ക് തൽസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പി.എസ്.സി അംഗീകരിച്ച റാങ്ക് പട്ടികയിൽ നിന്നും നിയമിച്ച ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽമാർക്ക് താൽക്കാലികമായി തുടരാമെന്ന് ഹൈക്കോടതി . വീണ്ടും അഭിമുഖം നടത്താനുള്ള അഡ്മിനിസ്ട്രേറ്റീവ്  ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കാനും ജസ്റ്റിസ്  എ.മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ്  എം.എ.അബ്ദുൽ ഹക്കീം  എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

അഭിമുഖത്തിനായി അപ്പലറ്റ് കമ്മിറ്റിയിൽ വീണ്ടും ഹാജരാകണമെന്ന സർക്കാർ ഉത്തരവ്  ചോദ്യംചെയ്ത് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽമാരായി നിയമനം ലഭിച്ച ഡോ.ചിത്രാ വിക്രമൻ നായർ, ഡോ.എൽ.ഷീലാകുമാരി, ഡോ. മഞ്ജു രാമചന്ദ്രൻ  എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് വിദഗ്ധസമിതി കണ്ടെത്തിയവരെ ഉൾപ്പെടുത്തി വീണ്ടും അഭിമുഖം നടത്താൻ ചില അധ്യാപക സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top