പീഡന പരാതിയിൽ നടൻ ഷിയാസ് കരീമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
October 5, 2023 7:54 PM

കൊച്ചി: പീഡന പരാതിയിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . മുൻകൂർ ജാമ്യാപേക്ഷയിന്മേലാണ് ജസ്റ്റിസ് പി.ഗോപിനാഥ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഷിയാസിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഹൈക്കോടതി നൽകിയ ഉപാധികളോടെ ജാമ്യത്തിൽ വിടാം.
ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇന്നു രാവിലെയാണ് ഷിയാസ് കരീം അറസ്റ്റിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here