ശിവകുമാറിന് ആശ്വാസം, സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : അണ്‍ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് ആശ്വാസം. കേസില്‍ ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നായര്‍ നല്‍കിയ പരാതിയില്‍ കരമന പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. ശിവകുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയിലുണ്ടെന്നത് പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞത്.
ശിവകുമാറിന്റെ ഉറപ്പില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് മധുസൂദനന്റെ പരാതി. കേസില്‍ മൂന്നാം പ്രതിയാണ് ശിവകുമാര്‍. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠന്‍ രണ്ടാം പ്രതിയുമാണ്. സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മധുസൂധനന്‍ നല്‍കിയ കേസില്‍ മാത്രമാണ് ശിവകുമാര്‍ പ്രതിസ്ഥാനത്തുള്ളത്.
സൊസൈറ്റിയിലെ എ-ക്ലാസ് മെമ്പര്‍ മാത്രമാണ് താനെന്നും തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ചൂണ്ടികാട്ടിയാണ് ശിവകുമാര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. പണം നഷ്ടമായവര്‍ ശാസ്തമംഗലത്തുളള ശിവകുമാറിന്റെ വീടിന് മുന്നില്‍ മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here