ഭിന്നശേഷിക്കാരന്‍റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കലക്ടര്‍ അടക്കം എതിര്‍കക്ഷികള്‍
കൊച്ചി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്‍റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കഴിഞ്ഞ ദിവസമാണ് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുതുകാട് വളയത്ത് സ്വദേശി ജോസഫ് (77) ആത്മഹത്യ ചെയ്തത്.
15 ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ഓഫീസിലെത്തി ആത്മഹത്യ ചെയ്യുമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം പോലീസിനേയും നാട്ടുകാരേയും ജോസഫ് അറിയിച്ചിരുന്നു. അത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജോസഫ് ജീവനൊടുക്കിയത്. ഭിന്നശേഷിക്കാരനായ ജോസഫിനും കിടപ്പ് രോഗിയായ മകള്‍ക്കും ക്ഷേമപെന്‍ഷനായിരുന്നു പ്രധാന വരുമാനം. എന്നാല്‍ 5 മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം ദുരിതത്തിലായിരുന്നു.
അതേസമയം, ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജോസഫിന്റെ മൃതദേഹം കലക്ട്രേറ്റിന് മുന്നിൽവെച്ച് യുഡിഎഫ് പ്രതിഷേധമുയര്‍ത്തി. ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here