നാലു വർഷ ബിരുദ കോഴ്‌സുകൾ ഇന്ന് തുടങ്ങും; പ്രാധാന്യം നല്‍കുന്നത് ഗവേഷണ തൊഴില്‍ സാധ്യതകള്‍ക്ക്

കേരളത്തിലെ സർവകലാശാലകളിലെ നാലു വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. നാലുവർഷ ബിരുദത്തെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും ഇന്ന് നടക്കും. ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് കോഴ്സ് നടപ്പിലാക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന് തിരുവനന്തപുരം വിമൻസ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നി‌ർവഹിക്കും. മന്ത്രി ഡോ. ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. നവാഗതരെ മുതിർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിക്കും.

ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരമായിരിക്കും ക്ലാസ്. യുജിസി നിർദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സിലബസ്. നൈപുണ്യ വികസന കോഴ്സുകളും സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. വിദേശത്തേതു പോലെ വിദ്യാർത്ഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളുമനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് സ്വന്തം ബിരുദ ഘടന രൂപകല്പന ചെയ്യാനാവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top