പൊന്നിന്‍റെ പോക്ക് ഇതെങ്ങോട്ട്!! പവന് അരലക്ഷത്തിനടുത്ത് വില; ഒറ്റ ദിവസത്തില്‍ 800 രൂപയുടെ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒരു പവൻ സ്വർണത്തിന് 49,440 രൂപയായി വില. അരലക്ഷത്തിലെത്താൻ വെറും 560 രൂപയുടെ കുറവ്. ഒരു ദിവസം കൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 48,640 രൂപയായിരുന്നു വില.
100 രൂപ വര്‍ധിച്ച് ഗ്രാമിന് 6180 രൂപയായി വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതാണ് ഇവിടെയും വില കൂടാൻ കാരണം. മാര്‍ച്ച് മാസത്തില്‍ മാത്രം പവന് 3120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
അന്താരാഷ്ട്ര തലത്തില്‍ 2200 ഡോളറിന് മുകളിലാണ് സ്വര്‍ണവില. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ധനനയ പ്രഖ്യാപനമാണ് ഇതിനു കാരണം. നിലവിലെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗോളതലത്തില്‍ സ്വര്‍ണനിക്ഷേപത്തിന് താത്പര്യം വര്‍ധിച്ചു. ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചു. ഇതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
വരും മാസത്തില്‍ വിവാഹസീസണിലേക്ക് കടക്കുമെന്നതിനാല്‍ സ്വര്‍ണവില ഉയരുന്നതോടൊപ്പം സാധാരണക്കാരുടെ ആശങ്കയും വര്‍ധിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here