ലക്ഷദ്വീപിലേക്ക് അതിവേഗ കപ്പല്‍; ലക്ഷദ്വീപ്-മംഗളൂരു തീരങ്ങളെ ബന്ധിപ്പിച്ചാണ് കപ്പല്‍ സര്‍വീസ്; യാത്രാ സമയം ഏഴ് മണിക്കൂറില്‍ താഴെ മാത്രം

മംഗളൂരു: പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തോടെ വാര്‍ത്തയില്‍ ഇടംപിടിച്ച ലക്ഷദ്വീപിലേക്ക് അതിവേഗ കപ്പല്‍. ലക്ഷദ്വീപ്-മംഗളൂരു തീരങ്ങളെ ബന്ധിപ്പിച്ചാണ് കപ്പല്‍ സര്‍വീസ്. ‘എം.എസ്.വി പരളി’യാണ് ലക്ഷദ്വീപ്-മംഗളൂരു യാത്ര നടത്തുന്നത്. കോവിഡ് സമയത്ത് നിര്‍ത്തിവെച്ച സര്‍വീസാണ് ഇപ്പോള്‍ പുരനരാരംഭിക്കുന്നത്. ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താന്‍ ദ്വീപുകളെ മംഗളുരുവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. 

ഏഴ് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ലക്ഷദ്വീപിലെത്താമെന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിച്ചതോടെയാണ് ഇങ്ങോട്ടുള്ള ഗതാഗത സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികള്‍ ലക്ഷദ്വീപിലെത്തുന്നുണ്ട്. ടൂര്‍ പാക്കേജ് വഴിയല്ലാതെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ദ്വീപ് അധികൃതരുടെ അനുമതി വാങ്ങേണ്ടതുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top