ചന്ദനക്കുറിയും സിന്ദൂരവും ഒഴിവാക്കാത്തത് എന്തുകൊണ്ട്? മുംബൈ കോളേജിലെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മുംബൈ സ്വകാര്യ കോളജിലെ ഹിജാബ് നിരോധനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. എൻജി ആചാര്യ ആൻഡ് ഡികെ മാർത്ത കോളജിലെ ഹിജാബ് നിരോധനം കോടതി സ്റ്റേ ചെയ്തു. കോളേജില ഹിജാബ് നിരോധനം ശരിവെച്ചുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയത്. യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മതത്തിൻ്റെ മറ്റ് അടയാളങ്ങളായ ചന്ദനക്കുറി, സിന്ദൂരം തുടങ്ങിയ മതചിഹ്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.

“പെൺകുട്ടികൾക്ക് അവർ ധരിക്കുന്ന വസ്ത്രത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, കോളേജിന് അവരെ നിർബന്ധിക്കാൻ കഴിയില്ല. രാജ്യത്ത് നിരവധി മതങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ദൗർഭാഗ്യകരമാണ്” – കോളേജിൻ്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. 2008 ൽ പ്രവർത്തനം ആരംഭിച്ച കോളജ് ഹിജാബ് നിരോധിക്കാൻ ഇപ്പോൾ തീരുമാനമെടുക്കാനുള്ള കാരണമെന്താണ്. ഇത്രയും കാലം എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തില്ലെന്നും കോടതി ചോദിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന കോളേജിൻ്റ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വസ്ത്രധാരണം സംബന്ധിച്ച അറിയിപ്പ് നൽകിയതോടെയാണ് വിവാദം ആരംഭിച്ചത്. കോളേജിലും പരിസരത്തും ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പികൾ എന്നിവ ധരിക്കുന്നത് വിലക്കുന്ന ഡ്രസ് കോഡാണ് അറിയിയിപ്പിൽ ഉണ്ടായിരുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനികൾ ഹർജി സമർപ്പിച്ചത്.

കുട്ടികളുടെ മതം വെളിപ്പെടും എന്ന കാരണത്തിതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തത്‌ എന്നായിരുന്നുകോളജിന്റെ വാദം. മതം വെളിപ്പെടുത്താനുള്ള അവകാശമില്ലേ എന്നായിരുന്നു ഈ വാദത്തോടുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചത്. കുട്ടികളുടെ പേരുകളിലൂടെ മതം വെളിവാകില്ലേ. ഇത് ഒഴിവാക്കാൻ പേരുകൾക്ക് പകരം നമ്പറുകൾ ഉപയോഗിക്കാൻ അവരെ നിർബന്ധിക്കുമോയെന്നും കോടതി ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top