പ്രസിഡൻ്റ് പദത്തില്‍ വനിത വേണ്ട!! ഈ അമേരിക്കന്‍ അയിത്തത്തിന് പിന്നില്‍… സാഹചര്യങ്ങളും കണക്കുകളും

പ്രസിഡൻ്റ് സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുക്കാതെ വീണ്ടും അമേരിക്ക. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി കമല ഹാരിസിലൂടെ പ്രഥമ വനിതാ രാഷ്ട്രത്തലവ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയിരുക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോ ട്രംപ് ഒരിടവേളക്ക് ശേഷം ഡമോക്രാറ്റിക് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.
ALSO READ: തിരഞ്ഞെടുപ്പ് രാത്രിയില്‍ മാറിയ ജോ ബൈഡന്‍; ഇപ്പോള്‍ യുഎസ് പ്രസിഡൻ്റിൻ്റെ മാനസികാവസ്ഥ…
അതിശക്തമായ പോരാട്ടത്തിന് ഒടുവിലായിരുന്നു കമലയുടെ പരാജയം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 286 ഇലക്ട്രൽ വോട്ട് നേടി ട്രംപ് അധികാരമുറപ്പിക്കുക ആയിരുന്നു. 51.4 ശതമാനം വോട്ടാണ് വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കമലയ്ക്ക് 47.2 ശതമാനം പേരും വോട്ടു ചെയ്തു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എതെങ്കിലും ഒരു പ്രധാന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ആദ്യ വനിതയായ ഹിലരി ക്ലിൻ്റനെ തോൽപ്പിച്ചാണ് ട്രംപ് ആദ്യമായി അധികാരത്തിലെത്തിയത്. രണ്ടാം തവണ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടു. മൂന്നാം തവണയും തുടർച്ചയായി മത്സരത്തിന് ഇറങ്ങിയ ട്രംപിനെതിരെ വീണ്ടും ഒരു വനിതയെ ഡമോക്രാറ്റുകൾ രംഗത്ത് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.
ALSO READ: യുഎസില്‍ ട്രംപ് അധികാരത്തിലേക്ക് ; സ്വിങ് സ്റ്റേറ്റുകളിൽ നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം
2016ൽ നടന്ന തിരഞ്ഞെടുപ്പിൽ 304 ഇലക്ട്രൽ വോട്ടുകൾ നേടിയാണ് ട്രംപ് പ്രസിഡൻ്റായത്. ഹിലരിക്ക് 227 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. എന്നാൽ ജനകീയ വോട്ടുകൾ കൂടുതൽ ലഭിച്ചത് ഹിലരിക്കായിരുന്നു. 48 ശതമാനമാണ് (65,853,625 വോട്ടുകൾ) ഡമോക്രാറ്റിക് സ്ഥാനാർഥിക്ക് ലഭിച്ചത്. ട്രംപിന് 45.8 ശതമാനവും (62,985,106) പേർ വോട്ടു ചെയ്തു. എന്നാൽ അമേരിക്കൻ നിയമമനുസരിച്ച് ഇലക്ട്രൽ വോട്ടുകളിൽ വിജയം നേടുന്നവർക്കാണ് പ്രസിഡൻ്റാകാൻ യോഗ്യത ലഭിക്കുന്നത്.
ALSO READ: കമലയുടെ തിരിച്ചുവരവ് !! അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ആകെ 538 ഇലക്ട്രൽ വോട്ടുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 270 എണ്ണമാണ് വേണ്ടത്. പ്രസിഡൻ്റിനെ തീരുമാനിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇലക്ട്രർമാർ. പുരുഷൻമാരെക്കാൾ സ്ത്രീ വോട്ടർമാരുള്ള രാജ്യത്താണ് തിരഞ്ഞെടുപ്പിൽ വനിതകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ്ഗ്രദ്ധേയമായ മറ്റൊരു കാര്യം.
1964 മുതൽ എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിലും സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1980 മുതൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഡമോക്രാറ്റിക് പാർട്ടിയെ അനുകൂലിക്കുന്നതായാണ് തിരഞ്ഞെടുപ്പ് ചരിത്രവും വ്യക്തമാക്കുന്നത്. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് ഡമോക്രാറ്റുകൾ രംഗത്ത് ഇറക്കിയ രണ്ട് വനിതകളും പരാജയപ്പെട്ടിരിക്കുന്നത് എന്നാണ് വസ്തുത

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here