‘വിടമാട്ടെ’; മാധബിയെ വെല്ലുവിളിച്ച് വീണ്ടും ഹിൻഡൻബർഗ്

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെ വെല്ലുവിളിച്ച് ഹിൻഡൻബർഗ് റിസർച്ച്. സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരു പേരുവിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാണോ എന്ന ചോദ്യമാണ് സെബി അധ്യക്ഷക്ക് നേരേ അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനം ഉയർത്തിയിരിക്കുന്നത്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോ. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വാദങ്ങളെ പലതും സെബി മേധാവിയുടെ വിശദീകരണം ശരിവയ്ക്കുന്നതാണെന്നും ഹിൻഡൻ ബർഗ് റിസർച്ച് പറഞ്ഞു.
അദാനിക്ക് പങ്കാളിത്തമുള്ള വിദേശകമ്പനികളിൽ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും ഓഹരികൾ ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സെബി മേധാവിയായതിന് പിന്നാലെ നിക്ഷേപങ്ങളെല്ലാം ഭർത്താവിൻ്റെ പേരിലേക്ക് മാറ്റി. അതുകൊണ്ടാണ് ഒന്നര വർഷം കഴിഞ്ഞിട്ടും ആദ്യ വെളിപ്പെടുത്തലിൽ അദാനിക്കെതിരെ നടപടികൾ സെബി സ്വീകരിക്കാത്തതെന്നും ഹിൻഡൻബർഗ് പുറത്തുവിട്ട രണ്ടാം റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ കൈമാറാൻ തയ്യാറാണെന്നുമാണ് മാധബി പുരി ബുച്ചിന്റെ പ്രതികരണം. ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബിയും രംഗത്തിയിരുന്നു. അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here