ഹിന്ദു വിവാഹങ്ങള്‍ പവിത്രം; ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനത്തിന് കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി

ഹിന്ദു വിവാഹങ്ങള്‍ പവിത്രമെന്നും ഹിന്ദു വിവാഹ നിയമപ്രകാരം മതിയായ കാരണമില്ലെങ്കില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനത്തിന് കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി. നിശാന്ത് ഭരദ്വാജ്-ഋഷിക ഗൗതം കേസില്‍ ഡിവിഷന്‍ ബെഞ്ചിന്റെത് ആണ് ഈ നിരീക്ഷണം. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13ബി പ്രകാരമാണ് ഇവര്‍ വിവാഹബന്ധം വേർപെടുത്താൻ അപേക്ഷ നൽകിയത്.

നിയമത്തിൻ്റെ 14-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അപേക്ഷയില്‍ ഇത് പരിഗണിക്കാനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് അവസാനിച്ചിട്ടില്ലെന്ന കാരണത്താൽ സഹരൻപൂരിലെ കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി അപേക്ഷ നിരസിച്ചു.

ജനുവരി 15ലെ വിധി ചോദ്യം ചെയ്ത് ഭരദ്വാജ് സമർപ്പിച്ച ആദ്യ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. മനപ്പൊരുത്തം ഇല്ലാത്തത് വിവാഹമോചനം അനുവദിക്കാന്‍ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top