ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ ടാങ്കറിൽ മദ്യം; കള്ളക്കടത്തുകാരെ കുടുക്കി എക്സൈസ്

എണ്ണ ടാങ്കറിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറിൽ നിന്നും അരുണാചൽ പ്രദേശിൽ നിന്നും കടത്തികൊണ്ടു വന്ന മദ്യവും ബിയറുമാണ് കണ്ടെത്തിയത്. നാഗാലാൻ്റ് രജിസ്‌ട്രേഷനുള്ള വാഹനം മുസാഫർപൂരിൽ നിന്നാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.

ടാങ്കറിൽ മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധികൃതർ ദേശീയ പാതയിൽ പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറും മദ്യവ്യാപാരി എന്ന് സംശയിക്കുന്നയാളും ടാങ്കർ റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ വിജയ് ശേഖർ ദുബെ പറഞ്ഞു. അരുണാചൽ പ്രദേശിൽ നിർമിച്ച മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ പ്രാദേശിക വ്യാപാരിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്യാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


ബീഹാറിൽ മദ്യനിരോധനം നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി മദ്യം കടത്തിക്കൊണ്ടുവന്നു വിൽപന നടത്തുന്നതായി എക്സൈസ് നേരത്തേ കണ്ടെത്തിയിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യത്യസ്തമാർഗങ്ങളിലൂടെ കടത്തിയ മദ്യം അടുത്തിടെ എക്സൈസും പോലീസും പിടികൂടിയിരുന്നു. ആംബുലൻസുകളിലും ട്രക്കുകളിലും, വാഹനങ്ങളുടെ പെട്രോൾ ടാങ്കുകൾക്കുള്ളിലും പ്രത്യേക അറകൾ നിർമിച്ച് മദ്യം കടത്തിയ സംഭവങ്ങളും ഈയിടയിൽ റിപ്പോർട്ട് ചെയ്തിരുന്നു..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top