‘ഹിന്ദുത്വ ഒരു രോഗം’; ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലെന്ന് ഇൽജിത

സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ എന്ന ആശയം ഒരു രോഗമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. ആൾക്കൂട്ട കൊലപാതകം നടത്തുന്നവർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുന്നതിനെയും അവർ രൂക്ഷമായി വിമർശിച്ചു.

ഹിന്ദുമതവും ഹിന്ദുത്വവും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. ഹിന്ദുക്കളുടെ ആധിപത്യം സ്ഥാപിക്കാൻ 1940കളിൽ വിഡി സവർക്കർ ഇന്ത്യയിൽ പ്രചരിപ്പിച്ച വിദ്വേഷത്തിൻ്റെ ഒരു തത്ത്വശാസ്ത്രമാണ് ഹിന്ദുത്വ. ഇന്ത്യ ഹിന്ദുക്കളുടേതാണ്, ഹിന്ദുക്കളുടേത് മാത്രമാണ് എന്ന തത്ത്വചിന്തയാണ് അതിൻ്റെ അടിസ്ഥാനം. എന്നാൽ ഹിന്ദു മതവും ഇസ്ലാം പോലെ മതനിരപേക്ഷത, സ്നേഹം, അനുകമ്പ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും അവർ പറഞ്ഞു.

‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കാൻ പറയുന്നവർ ‘രാമരാജ്യ’ത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. അവർ അതിനെ ആൾക്കൂട്ട കൊലപാതകങ്ങളുമായിട്ടാണ് കൂട്ടിക്കെട്ടുന്നത്. ഹിന്ദുമതത്തെ വളച്ചൊടിക്കുന്നത് ഇത്തരത്തിൽ വളരെ ലജ്ജാകരമാണ്. അതിനാലാണ് ഹിന്ദുത്വ ഒരു രോഗമാണെന്ന് താൻ വിമർശിക്കുന്നതെന്നും ഇൽതിജ മുഫ്തി പറഞ്ഞു. ഈ വർഷം നടന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജ്ബെഹറ സീറ്റിൽ നിന്നും ഇൽതിജ മത്സരിച്ചിരുന്നു. സീറ്റിൽ നിന്നാണ് അവർ മത്സരിച്ചത്. നാഷണൽ കോൺഫറൻസ് (NC) എതിരാളിയായ ബഷീർ അഹമ്മദ് ഷാ വീരിയോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം ഇൽതിജ മുഫ്തി ഉപയോഗിച്ച ഭാഷ വളരെ അപകീർത്തികരമാണെന്ന കുറ്റപ്പെടുത്തലുമായി ബിജെപി നേതാവ് രവീന്ദ്ര റെയ്‌ന രംഗത്തെത്തി. പിഡിപി നേതാവ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ അവഹേളനപരമായ ഭാഷ ഉപയോഗിക്കരുതെന്നും റെയ്ന കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top