തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുന്നു; സമരം പിന്‍വലിക്കാതെ കരാര്‍ ജീവനക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാനങ്ങള്‍ വൈകുന്നു. കരാർ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ വൈകുന്നത്. അരമണിക്കൂര്‍ വരെ വിമാനങ്ങള്‍ വൈകുന്നുണ്ട്. എയർ ഇന്ത്യ സാറ്റ്സിലെ കരാർ ജീവനക്കാരാണ് പണിമുടക്ക് ആരംഭിച്ചത്.

ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് ആരംഭിച്ചത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകളാണ് യൂണിയനില്‍ ഉള്ളത്.

കേന്ദ്ര ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ പലതവണ ചർച്ച നടന്നെങ്കിലും നടപടിയെടുക്കാത്തതിനെത്തുടർന്നാണു സമരമെന്ന് സംയുക്ത യൂണിയൻ നേതാക്കൾ അറിയിച്ചു. എന്നാല്‍ സര്‍വീസ് ഒന്നും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധിക‍ൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top