രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടക്ക് ‘സ്വെഞ്ച്വറി’; ഐഎസ്ആർഒയ്ക്ക് ഇത് ചരിത്രം

വിജയകരമായ നൂറാം വീക്ഷേപണം നടത്തി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്റർ. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ് -02നെ ജിഎസ്എൽവി എഫ്15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് രാവിലെയാണ് രാവിലെ 6.23നാണ് വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. രാജ്യത്തിൻ്റെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നാണ് ശ്രീഹരിക്കോട്ട അറിയപ്പെടുന്നത്.

1971ല്‍ ആണ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം. പിന്നീടങ്ങോട്ട് നടന്നത് ചരിത്രം. ചന്ദ്രയാന്‍, മംഗള്‍യാന്‍, ആദിത്യ, എസ്ആര്‍ഇ തുടങ്ങി ഒടുവില്‍ സ്‌പെയിസ് ഡോക്കിങ് എന്ന ചരിത്രമുഹൂര്‍ത്തത്തിനും തുടക്കവും ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു.

രണ്ട് വിക്ഷേപണ പ്ലാറ്റ്ഫോമുകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാമത്തേത് നാല് വര്‍ഷത്തിനുള്ളില്‍ പൂർത്തിയാക്കാം. റോക്കറ്റുകളുടെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം മുതൽ റേഞ്ച് ഓപ്പറേഷന് വരെയുള്ള സംവിധാനൾ ശ്രീഹരിക്കോട്ടയിലുണ്ട്. ഗഗന്‍യാന്‍, ശുക്രയാന്‍, നാലാം ചന്ദ്രയാന്‍, ബഹിരാകാശ നിലയ നിര്‍മാണം തുടങ്ങി എല്ലാ ഭാവി ചരിത്രദൗത്യങ്ങള്‍ക്കും പഠനങ്ങള്‍ക്കും സതീഷ് ധവാന്‍ സ്പേസ് സെന്ററും പങ്കാളിയാവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top