ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന് ചരിത്രനേട്ടം; തുടർഭരണം ഇതാദ്യം

നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ചരിത്രം കുറിച്ച് കോൺഗ്രസ് നേതൃത്വത്തിട്ടുള്ള ഇൻസ്യ മുന്നണി. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഭരണ പാർട്ടിക്ക് തുടർ ഭരണം ലഭിക്കുന്നത്. ബിജെപക്കെതിരെ ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎം (എൽ) ലിബറേഷൻ എന്നിവ സഖ്യമായിട്ട് മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. 81 സീറ്റുള്ള നിയമസഭയിൽ 56 സീറ്റ് സ്വന്തമാക്കിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിഭരണം ഉറപ്പിച്ചത്. കഴിഞ്ഞ തവണ ഇന്ത്യ മുന്നണിക്ക് 48 സീറ്റുകളിലായിരുന്നു വിജയിക്കാനയത്. സംസ്ഥാനത്ത് മൂന്നാംതവണയാണ് ജെഎംഎം അധികാരത്തിലെത്തുന്നത്.

Also Read: തകർച്ചയിൽ നിന്നും മഹായുതിയുടെ തകര്‍പ്പന്‍ ജയം; എതിരാളികളെ അപ്രസക്തമാക്കിയത് ബിജെപി മത്സരിച്ച 149 സീറ്റുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപിയുടെ താരപ്രചാരകര്‍ ദിവസങ്ങളോളം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രചരണത്തിന് ഇറങ്ങിയെങ്കിലും ഹേമന്ദ് സോറന്‍ നയിച്ച സഖ്യത്തെ വീഴ്ത്താനായില്ല. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നടത്തിയ റാലികളും ഒപ്പം ഇഡിയെ ഇറക്കിയുള്ള കളികകളും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏശിയിട്ടില്ല എന്നാണ് ഫലം തെളിയിക്കുന്നത്. ഹേമന്ദ് പാളയത്തില്‍നിന്ന് ചംപയ് സോറന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പുറത്തുചാടിച്ചിട്ടും ജാര്‍ഖണ്ഡില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.

Also Read: മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞൈടുപ്പുകളില്‍ ബിജെപി മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

ജെഎംഎം 34 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ കോൺഗ്രസിന് 16ഉം ആർജെഡിക്ക് നാല് സീറ്റും സീറ്റും ലഭിച്ചു.സിപിഐ (എംഎൽ)ന് രണ്ട് സീറ്റുമാണ് ലഭിച്ചത്. ബിജെപിക്ക് വിജയിക്കാനായത് 21സീറ്റുകളിൽ മാത്രമാണ്. സഖ്യകക്ഷികൾക്ക് നാല് സീറ്റുകളും നേടാനായി. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.

Also Read: മഹാരാഷ്ട്ര മഹാവിജയത്തിൽ മുഖ്യമന്ത്രിയാവാൻ തമ്മിലടി; ഒടുവിൽ ഇടപ്പെട്ട് അമിത് ഷാ

81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകമായി. 30 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിച്ചു. മത്സരിച്ച ആറു സീറ്റില്‍ നാലിലും ആർജെഡിക്ക് വിജയിക്കാനായി. 81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യാ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകമായി.

Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന

അഴിമതിക്കേസില്‍ ഇഡി ഹേമന്ദ് സോറ നെ അറസ്റ്റുചെയ്തതും ജയിലില്‍ അടച്ചതും ഇൻഡ്യ മുന്നണി തിരഞ്ഞെടുപ്പിൽ വ്യാപക ചർച്ചയാക്കിയതും തുടർ ഭരണത്തിന് വഴിയൊരുക്കി. നിർണായക ഘട്ടത്തിൽ പാർട്ടി പിളർത്തി ഭരണം പിടിക്കാമെന്ന ബിജെപി നീക്കവും ഫലം കണ്ടില്ല. ചംപയ് സോറൻ്റെ വരവ് ഒരു ഗുണവും ബിജെപിക്ക് ഉണ്ടാക്കിയില്ല. ജെഎംഎം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ഭരണനേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ ഇന്ത്യ മുന്നണി വിജയിച്ചതും നിർണായകമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top