എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ; യാത്രാപശ്ചാത്തലമില്ല
January 6, 2025 10:28 AM
എച്ച്എംപിവി വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ കുട്ടി പോസിറ്റീവായിട്ടുണ്ട്. ലക്ഷണങ്ങളില്‍ സംശയം തോന്നിയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കുട്ടിക്ക് എവിടെ നിന്ന് രോഗം ബാധിച്ചു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. യാത്രപശ്ചാത്തലമില്ലാത്ത കുട്ടിക്കാണ് രോഗം ബാധിച്ചത്. രക്ഷിതാക്കളുടെ വിദേശ യാത്രാപശ്ചാത്തലമില്ല. ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here